Posts

പുസ്തകനിരൂപണം, അർദ്ധനാരീശ്വരൻ!!

Image
അർദ്ധനാരീശ്വരൻ                   പെരുമാൾ മുരുകൻ   പെരുമാൾ മുരുകൻ എന്ന എഴുത്തുകാരനെ പരിചയമില്ലാത്ത വായനക്കാർ വളരെ ചുരുക്കമാ യിരിക്കും. ശക്തവും വിപ്ലവകരവുമായ എഴുത്തിലൂടെ സാമൂഹികപരമായും സാംസ്കാരികപരമായും രാഷ്ട്രീയപരമായും തമിഴ് സാഹിത്യത്തെ മറ്റൊരു തലത്തിൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീർണ്ണതകളെ പൊളിച്ചെഴുതിയ അദ്ദേഹത്തിന് പല ജാതിമത സംഘടനകളുടെ സമ്മർദ്ദം മൂലം "പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്ന് " പൊതുവേദിയിൽ വെച്ച് പ്രഖ്യാപിക്കേണ്ടതായി വരെ വന്നിട്ടുണ്ട്.  തമിഴിൽ മാതൊരുഭാഗൻ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് അർദ്ധനാരീശ്വരൻ. നോവലിലെ മുഖ്യ കഥാപാത്രങ്ങളായെത്തുന്നത് ഭാര്യ ഭർത്താക്കന്മാരായ പൊന്നാളും കാളിയുമാണ്. ദാമ്പത്യ ജീവിതത്തിൽ കുട്ടികളുണ്ടാവാത്തതിനെ ചൊല്ലി അവർക്ക് അനുഭവിക്കേണ്ടിവരുന്ന ദുഃഖത്തിന്റെ തീവ്രത കഥാകാരൻ നമുക്കു കാണിച്ചു തരുന്നുണ്ട്. അവരുടെ ദുഃഖത്തേക്കാളുപരി മറ്റുള്ളവരിൽ നിന്നുയരുന്ന കുത്തുവാക്കുകളും അവരുടെയുള്ളില്‍ അതുണ്ടാക്കുന്ന നീറ്റലും അതിനു പരിഹാരമായിവരുന്ന ദൈവീകതയുടെ മൂടുപടമണിഞ്ഞ പൊള്ളയായ ...

കടലാകുന്ന മനുഷ്യർ!!

Image
തിരയും തീരവും കടലും മണൽത്തരികളും ചുവന്ന ആകാശവുമൊക്കെ മനുഷ്യരിൽ നിങ്ങൾ കണ്ടിട്ടുണ്ടോ..? സത്യമാണ്.. കടലായിരിക്കുന്ന മനുഷ്യരുണ്ട്. പരന്ന ആകാശത്തിനു താഴെ തിരമാലകൾക്ക് മുഖാമുഖമായി മണൽത്തിട്ടയിൽ കാറ്റുകൊണ്ടിരിക്കുമ്പോൾ അത്രകാലം ചുമ്മന്ന ഭാരങ്ങൾ ഇല്ലാതാകുന്നപോലെ തോന്നും, മനസ്സങ്ങനെ ശാന്തമാകും. മടുപ്പില്ലാതെ നുരഞ്ഞുകയറിവരുന്ന തിരകൾപോലെ ഓർമ്മകൾ ഒരാൾപൊക്കം വലുപ്പത്തിൽ ഇടയ്കിടയ്ക്കിങ്ങനെ എത്തിനോക്കാറില്ലേ..! അതിനൊരു ശമനം കിട്ടുന്നപോലെ... സത്യമാണ്... സങ്കടത്തിലും സന്തോഷത്തിലും കടൽകാറ്റിന്റെ കുളിരുതരുന്ന മനുഷ്യരുണ്ട്... തിരക്കുകൾക്കിടയിലും നമ്മോടൊപ്പം ഒഴുകിയെത്തുന്നവർ.... സന്തോഷത്തിലും സങ്കടത്തിലും നിരാശയിലും കൂട്ടിരിക്കുന്നവർ. ചുവന്ന ആകാശവും നിറയെ പൂക്കളുമായി നമ്മെ കേട്ടിരിക്കുന്നവർ. അതെ.... കഥകൾ കേട്ടുമടങ്ങി... പഴയ കാൽപ്പാടുകൾ മായ്ച്ച്, തീരത്തേക്ക് തിരിച്ചുവരുന്ന തിരകൾപോലെ, മനസ്സിനെ മിനുസമാക്കി ഒഴുകിയടുക്കുന്ന.. അവരാണെനിക്ക് കടലാകുന്നവർ....🌊

ഒരു വൈകുന്നേരത്തിന്റെ ഓർമ്മക്ക്!!

Image
"ഞാൻ പോകുന്നു.. " ഏറ്റവും മനോഹരമായ ഭാഷയിൽ അദ്ദേഹം അത് പറഞ്ഞുനിർത്തി. പിടിച്ചുനിർത്തണമെന്നുണ്ടായിരുന്നു... പക്ഷേ, വിരലുകൾ അനങ്ങിയില്ല. നിസ്സഹായമായൊരു ദീർഘനിശ്വാസത്തിന്റെ അറ്റത്തു നീർകുമിള പോലെ നുരഞ്ഞുപൊന്തിയ  ശ്വാസം ഉള്ളിലേക്കെടുക്കാനാവാതെ, എന്തുപറയണമെന്നറിയാതെ ഞാൻ കുഴഞ്ഞുനിന്നു. മുന്നിൽ നിശബ്ദതയാണ്. "സാരമില്ല നിങ്ങൾ പോയി വരൂ..." തിരിച്ചുനടക്കുമ്പോൾ ചുറ്റിലും ഇരുട്ടായിരിക്കുന്നു. ചായക്കടയുടെ പുറകിലുള്ള മതിലിനോട് ചേർന്ന് നിൽക്കുന്ന പോസ്റ്റിൽ ഒരു ബൾബ് തൂങ്ങികിടന്ന് പ്രകാശം പരത്തുന്നുണ്ടായിരുന്നു. "എങ്ങോട്ടേക്ക് വരാനാണു ഞാൻ അയാളോട് പറഞ്ഞിരിക്കുന്നത്." "തിരിച്ചു വരാനും പോകാനും അയാൾക്കിവിടെ ഇനി ഒരു ഹൃദയവും ബാക്കിയില്ലലോ..? " തിരിച്ചു നടക്കുമ്പോൾ ഞാൻ വെറുതെയോർത്തു. വഴിയോരത്തെ സിമന്റ്‌ ബെഞ്ചിലിരുന്ന് ഒരു സ്ത്രീ പല നിറത്തിലുള്ള പൂക്കൾ വിൽക്കുന്നുതു കണ്ടു. "ആത്മാവ് വറ്റിയ മനുഷ്യർ ഇനി പൂക്കൾ പരസ്പരം പങ്കുവെക്കുമോ..? " "രാത്രിയിൽ കണ്ട സ്വപ്നങ്ങളെ കുറിച്ചോ തമ്മിൽ വായിച്ചുതീർത്ത പുസ്തകങ്ങളെ കുറിച്ചോ, മധുരപലഹാരങ്ങളെ കുറിച്ചോ ഇനി അവർ സംസാരിക്...

THE CYBERSPACE

Image
  The Cyberspace   By Esther Dyson  Learning Outcomes  1.Understand the meaning and scope of cyberspace.  2. Identify the scope of technology in life. 3. Understand the difficult words from the text. 4. Think critically about cyberspace usage. Simple Notes: The Cyberspace is a discussion on the possibilities and challenges involved in using cyberspace. Although the wonder and excitement related to cyberspace as expressed in the essay is slightly outdated, it contains a few arguments that are still relevant. Dyson begins the essay by explaining what cyberspace actually is. Instead of the information superhighway analogy, she uses the example of real estate. As in real residential areas, there are different kinds of places in cyberspace. Some are public, some are private. Some places are suitable for all, but some are not suitable for children. Assessment Questions  1. What is the title of the essay? 2. Who is the author of the essay? 3. Who uses cybersp...