പുസ്തകനിരൂപണം, അർദ്ധനാരീശ്വരൻ!!
അർദ്ധനാരീശ്വരൻ പെരുമാൾ മുരുകൻ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരനെ പരിചയമില്ലാത്ത വായനക്കാർ വളരെ ചുരുക്കമാ യിരിക്കും. ശക്തവും വിപ്ലവകരവുമായ എഴുത്തിലൂടെ സാമൂഹികപരമായും സാംസ്കാരികപരമായും രാഷ്ട്രീയപരമായും തമിഴ് സാഹിത്യത്തെ മറ്റൊരു തലത്തിൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീർണ്ണതകളെ പൊളിച്ചെഴുതിയ അദ്ദേഹത്തിന് പല ജാതിമത സംഘടനകളുടെ സമ്മർദ്ദം മൂലം "പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്ന് " പൊതുവേദിയിൽ വെച്ച് പ്രഖ്യാപിക്കേണ്ടതായി വരെ വന്നിട്ടുണ്ട്. തമിഴിൽ മാതൊരുഭാഗൻ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് അർദ്ധനാരീശ്വരൻ. നോവലിലെ മുഖ്യ കഥാപാത്രങ്ങളായെത്തുന്നത് ഭാര്യ ഭർത്താക്കന്മാരായ പൊന്നാളും കാളിയുമാണ്. ദാമ്പത്യ ജീവിതത്തിൽ കുട്ടികളുണ്ടാവാത്തതിനെ ചൊല്ലി അവർക്ക് അനുഭവിക്കേണ്ടിവരുന്ന ദുഃഖത്തിന്റെ തീവ്രത കഥാകാരൻ നമുക്കു കാണിച്ചു തരുന്നുണ്ട്. അവരുടെ ദുഃഖത്തേക്കാളുപരി മറ്റുള്ളവരിൽ നിന്നുയരുന്ന കുത്തുവാക്കുകളും അവരുടെയുള്ളില്‍ അതുണ്ടാക്കുന്ന നീറ്റലും അതിനു പരിഹാരമായിവരുന്ന ദൈവീകതയുടെ മൂടുപടമണിഞ്ഞ പൊള്ളയായ ...

Comments
Post a Comment