കടലാകുന്ന മനുഷ്യർ!!

തിരയും തീരവും കടലും
മണൽത്തരികളും ചുവന്ന ആകാശവുമൊക്കെ മനുഷ്യരിൽ നിങ്ങൾ കണ്ടിട്ടുണ്ടോ..?
സത്യമാണ്..
കടലായിരിക്കുന്ന മനുഷ്യരുണ്ട്.

പരന്ന ആകാശത്തിനു താഴെ തിരമാലകൾക്ക് മുഖാമുഖമായി മണൽത്തിട്ടയിൽ കാറ്റുകൊണ്ടിരിക്കുമ്പോൾ അത്രകാലം ചുമ്മന്ന ഭാരങ്ങൾ
ഇല്ലാതാകുന്നപോലെ തോന്നും, മനസ്സങ്ങനെ ശാന്തമാകും.
മടുപ്പില്ലാതെ നുരഞ്ഞുകയറിവരുന്ന തിരകൾപോലെ ഓർമ്മകൾ
ഒരാൾപൊക്കം വലുപ്പത്തിൽ

ഇടയ്കിടയ്ക്കിങ്ങനെ എത്തിനോക്കാറില്ലേ..!
അതിനൊരു ശമനം കിട്ടുന്നപോലെ...
സത്യമാണ്...
സങ്കടത്തിലും സന്തോഷത്തിലും
കടൽകാറ്റിന്റെ കുളിരുതരുന്ന മനുഷ്യരുണ്ട്...

തിരക്കുകൾക്കിടയിലും നമ്മോടൊപ്പം ഒഴുകിയെത്തുന്നവർ....
സന്തോഷത്തിലും സങ്കടത്തിലും നിരാശയിലും കൂട്ടിരിക്കുന്നവർ.
ചുവന്ന ആകാശവും നിറയെ പൂക്കളുമായി നമ്മെ കേട്ടിരിക്കുന്നവർ.
അതെ....
കഥകൾ കേട്ടുമടങ്ങി...
പഴയ കാൽപ്പാടുകൾ മായ്ച്ച്,

തീരത്തേക്ക് തിരിച്ചുവരുന്ന
തിരകൾപോലെ,
മനസ്സിനെ മിനുസമാക്കി ഒഴുകിയടുക്കുന്ന..
അവരാണെനിക്ക് കടലാകുന്നവർ....🌊







Comments

Popular posts from this blog

പുസ്തകനിരൂപണം, അർദ്ധനാരീശ്വരൻ!!

THE CYBERSPACE